About THAKHWA
തആവുനുൽ ഖദം വെൽഫയർ അസോസിയേഷൻ. മസ്ജിദുകളിലും മദ്രസകളിലും സേവനം ചെയ്യുകയും സമൂഹത്തിൽ ധാർമിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന മുദരിസ്,ഖത്തീബ്,ഇമാം,മുഅല്ലിം ,മുഅദ്ദിൻ എന്നീ പണ്ഡിതന്മാരുടെ പരസ്പര സഹായ സഹകരണ കൂട്ടായ്മയാണ് ഈ അസോസിയേഷൻ.
തുടക്കം:-2004 സെപ്റ്റംബർ 9 തീയതി (ഹിജ്റ 1425 റജബ് 23)
7 പേർ ചേർന്ന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഉമ്മത്തിന് ഉപകരിക്കുന്ന പ്രവർത്തനമായി മാറാൻ നിയ്യത്ത് ചെയ്തുകൊണ്ട് നോമ്പ് പിടിച്ച് റജബ് 27 ന് ഒരു പുണ്യ സ്ഥലത്തുവച്ച് ആദ്യ മെമ്പർഷിപ്പ് വിതരണവും നടത്തി.
'ധർമ്മനിഷ്ഠയിലും നന്മയിലും നിങ്ങൾ പരസ്പരം സഹായിക്കുക'(അൽ ബഖറ 272) എന്ന ഖുർആനിക സന്ദേശത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ള പ്രവർത്തനമെന്ന നിലക്കാണ്
ആ അധ്യായത്തിൽ പ്രയോഗിച്ച തആവുൻ എന്ന പദം തന്നെ അസോസിയേഷന്റെ നാമത്തിലും ഉപയോഗിച്ചത് .മാത്രമല്ല പേരിന്റെ പൂർണരൂപം ഇംഗ്ലീഷിൽ എഴുതി വാക്കുകളുടെ ആദ്യാക്ഷരങ്ങൾ ചേർക്കുമ്പോൾ ആ അദ്ധ്യായത്തിലെ മറ്റൊരു പദമായ 'THAKHWA' എന്നായി മാറുന്നതും അസോസിയേഷന്റെ ആദ്യാന്തമുള്ള പ്രവർത്തനങ്ങൾ തഖ്‌വയിൽ അധിശ്ചിതമകണം എന്ന അദമ്യമായ ആഗ്രഹം കൊണ്ടുമാണ് .